Location

Select Location

ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ വമ്പൻ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൈവെച്ച് ഗായകന്മാരും; 10 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി ഷാൻ മുഖർജി

ഓരോ ദിവസവും കോടികളാണ് സെലിബ്രിറ്റികൾ മുംബൈ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത്. പിന്നണി ഗായകൻ ഷാനും ഭാര്യ രാധികയുമാണ് ആ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം നേടിയിരിക്കുന്നത്.

ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ വമ്പൻ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ കൈവെച്ച് ഗായകന്മാരും; 10 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി ഷാൻ മുഖർജി
Admin
April 28, 2025
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് മുൻനിര നഗരങ്ങളിൽ  കലാ- കായിക മേഖലകളിലെ  സെലിബ്രിറ്റികൾ പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടുകയാണ്.  ഇതിൽ തന്നെ തരാങ്ങളുടെ ഇഷ്ട ലൊക്കേഷൻ  മുംബൈയാണ്. ഓരോ ദിവസവും  കോടികളാണ് സെലിബ്രിറ്റികൾ മുംബൈ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നത്. പിന്നണി ഗായകൻ ഷാനും ഭാര്യ രാധികയുമാണ് ആ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം നേടിയിരിക്കുന്നത്. 

പുണെയിലെ പ്രഭാചിവാഡിയിൽ പത്തു കോടി രൂപ വിലയുള്ള ആഡംബര ബംഗ്ലാവാണ് ഷാൻ സ്വന്തമാക്കിയത്.കഴിഞ്ഞ മാസമാണ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. റജിസ്ട്രേഷൻ ഫീ ഇനത്തിൽ മുപ്പതിനായിരം രൂപയും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 50 ലക്ഷം രൂപയും താരം കെട്ടിവച്ചിട്ടുണ്ട്.  രേഖകൾ പ്രകാരം 0.4 ഹെക്‌ടറുള്ള പ്ലോട്ടിൽ 5500 ചതുരശ്ര അടി വിസ്‌തീർണത്തിൽ ബിൽറ്റ് അപ് ഏരിയയുള്ള ബംഗ്ലാവാണിത്. 

ഷാനിന്റെയും രാധികയുടെയും പങ്കാളിത്തത്തിലാണ് പുതിയ വീട് വാങ്ങിയിരിക്കുന്നത്.നിലവിൽ താരവും കുടുംബവും ബാന്ദ്രയിലാണ് താമസം. ബാന്ദ്ര വെസ്റ്റിലെ വാർഡൻ അപ്പാർട്ട്മെന്റ് കോംപ്ലക്‌സിലെ ഏഴാം നിലയിൽ സ്ഥിതിചെയ്യുന്ന ഫ്ലാറ്റാണിത്. 4500 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. നിലവിലെ നിരക്ക് അനുസരിച്ച് ഷാനിന്റെ വീടിന് ഒരു ചതുരശ്ര അടിക്ക് 40000 മുതൽ 45000 രൂപ വരെ വിലമതിപ്പുണ്ട്.

 ബോളിവുഡ് സിനിമ താരങ്ങൾ ഇത്തരത്തിൽ ലക്ഷ്വറി പ്രോപ്പർട്ടികൾ സ്വന്തമാക്കുന്ന ട്രെൻഡ് ഉണ്ടെങ്കിലും ഗായകന്മാർ ഈ മേഖലയിലേക്ക് കടക്കുന്നത് വളരെ കുറവായിരുന്നു എന്നാൽ  അഭിനേതാക്കൾക്കൊപ്പം തന്നെ ബോളിവുഡ് ഗായകരും മുംബൈയിലെ പ്രീമിയം വസ്‌തുക്കളിൽ പ്രധാന നിക്ഷേപങ്ങൾ നടത്തുന്ന ട്രെൻഡാണ് 2025ൽ കണ്ടുവരുന്നത്. ഈ വർഷം ആദ്യം പിന്നണി ഗായകൻ ജുബിൻ നൗട്ടിയാൽ മുംബൈയിലെ മാധ് ഐലൻഡ് പ്രദേശത്ത് 4.94 കോടി രൂപയുടെ 4 BHK അപ്പാർട്ട്മെന്റ് വാങ്ങിയിരുന്നു. ഗായകൻ സ്റ്റെബിൻ ബെനും കുടുംബവും ബാന്ദ്രയിൽ 6.67 കോടി രൂപയ്ക്ക് ഒരു ഡ്യൂപ്ലെക്സ് അപാർട്മെൻ്റ് വാങ്ങിയിരുന്നു.

 പുണെ മെട്രോപോളിറ്റൻ റീജിയനുള്ളിൽ പെടുന്ന സ്ഥലമാണെങ്കിലും ഗ്രാമീണ അന്തരീക്ഷമാണ് പ്രഭാചിവാഡിയുടെ പ്രത്യേകത. തുറസായ സ്ഥലങ്ങളാണ് ഏറെയും. എന്നാൽ, മുംബൈ ഭവന വിപണിയുടെ കുതിച്ചു കയറ്റത്തിനൊപ്പം പുതിയ റസിഡൻഷ്യൽ പദ്ധതികളുടെ നിർമാണം ഈ മേഖലയിലും പുരോഗമിക്കുന്നുണ്ട്.
മുംബൈ -പുണെ എക്‌സ്പ്രസ് വേ അടക്കമുള്ള പ്രധാന ഗതാഗത സൗകര്യങ്ങൾ തൊട്ടടുത്തു തന്നെയുണ്ട് എന്നത് ഈ മേഖലയിലെ റിയൽ എസ്‌റ്റേറ്റ് വിപണിക്ക് ഗുണകരമാണ്.

ഇനിമുതൽ ഫ്ലാറ്റും ഭൂസ്വത്താകും; ഫ്ലാറ്റുടമകൾക്ക്​ പ്രത്യേക തണ്ടപ്പേർ നൽകാനുള്ള നടപടിയുമായി സർക്കാർ

സ്വന്തം വീട്ടിൽ മതിൽ കെട്ടാനും അനുമതി വാങ്ങണോ? അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ