Location

Select Location

മേൽക്കൂര കോൺക്രീറ്റ് വാർക്കുന്നതാണോ ഓട് മേയുന്നതാണോ ലാഭം? ഈ കണക്കുകൾ കേട്ടിട്ട് തീരുമാനിക്കൂ

വീട് പണിയുമ്പോൾ മേൽക്കൂരയ്ക്ക് കോൺക്രീറ്റ് വാർക്കണോ അതോ ട്രസ്സ് വർക്കോടെ ഓട് പാകണോ? ചെലവും ദീർഘകാല ഗുണവും പരിഗണിച്ച് ഏതാണ് മികച്ചത് എന്ന് ഈ ലേഖനം വിശദീകരിക്കുന്നു.

മേൽക്കൂര കോൺക്രീറ്റ് വാർക്കുന്നതാണോ ഓട് മേയുന്നതാണോ ലാഭം? ഈ കണക്കുകൾ കേട്ടിട്ട് തീരുമാനിക്കൂ
Admin
January 27, 2026

വീട് പണിയുമ്പോൾ ഓരോ ചതുരശ്ര അടിയിലും എങ്ങനെ ലാഭമുണ്ടാക്കാം എന്നാണ് നാമെല്ലാവരും ആലോചിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തർക്കം നടക്കാറുള്ളത് മേൽക്കൂരയുടെ കാര്യത്തിലാണ്. കോൺക്രീറ്റ് വാർക്കുന്നതാണോ അതോ പഴയതുപോലെ ഓട് മേയുന്നതാണോ ലാഭം? പെട്ടെന്ന് നോക്കുമ്പോൾ വാർക്കുന്നതാണ് എളുപ്പമെന്ന് തോന്നുമെങ്കിലും, കൃത്യമായ കണക്കുകൾ പരിശോധിച്ചാൽ ഉത്തരം നമ്മെ അത്ഭുതപ്പെടുത്തും.

വാർപ്പ് എന്ന 'മറഞ്ഞിരിക്കുന്ന' ചെലവ്

സാധാരണക്കാർ കരുതുന്നത് വീട് ഒരു വട്ടം വാർത്തു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു എന്നാണ്. എന്നാൽ വാർപ്പിന് ആവശ്യമായ നിർമ്മാണ സാമഗ്രികളുടെ അളവ് വളരെ കൂടുതലാണ്.  അതോടൊപ്പം  മേൽക്കൂരയിലെ സിമന്റ് തേപ്പ്, ചോർച്ച ഒഴിവാക്കാനുള്ള വാട്ടർ പ്രൂഫിംഗ്. പാരപ്പറ്റ് നിർമ്മാണം, ലിന്റലുകൾ,പുറംഭാഗത്തെ പെയിന്റിംഗ്, ഇതെല്ലാം കൂടി കണക്കാക്കുമ്പോൾ ട്രസ്സ് വർക്ക് ചെയ്ത് ഓട് പാകുന്നതാണ് സാമ്പത്തികമായി ഏറെ ഗുണകരം.

നാടൻ ഓട്: ലാഭവും കുളിർമയും

ട്രസ്സ് വർക്കിന് ഏറ്റവും അനുയോജ്യം ടെറാക്കോട്ട ഓടുകളാണ്. അതിൽത്തന്നെ പഴയ ഓടുകൾ പുനരുപയോഗിക്കുന്നത് ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. പലയിടങ്ങളിലും പഴയ ഓടുകൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. പഴയ ഓടുകൾ കഴുകി വൃത്തിയാക്കാൻ നിൽക്കാതെ അതേപടി ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കുമെന്ന് മാത്രമല്ല, വീടിന് ഒരു പ്രത്യേക ഭംഗിയും ഉറപ്പും നൽകുകയും ചെയ്യും. എന്നാൽ സിമന്റ് ഓടുകൾ ഉപയോഗിക്കുന്നത് ചൂട് കൂട്ടാനും ട്രസ്സിന് കൂടുതൽ ഭാരം നൽകാനും കാരണമാകുമെന്നത് മറക്കരുത്.

ഷീറ്റുകൾ ലാഭകരമാണോ?

ഇന്നത്തെ കാലത്ത് സ്റ്റീൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മെറ്റൽ ഷീറ്റുകൾ അത്ര ലാഭകരമല്ല. അലുമിനിയം ഷീറ്റുകൾക്ക് കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിൽ വില വരുന്നുണ്ട്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം ചരിഞ്ഞ മേൽക്കൂരകളാണ്. അത് മഴവെള്ളം വേഗത്തിൽ ഒഴിഞ്ഞു പോകാൻ സഹായിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ, കേരളത്തിലെ കാലാവസ്ഥയ്ക്കും കീശയ്ക്കും ഇണങ്ങുന്നത് ഗുണമേന്മയുള്ള ഓടുകൾ ഉപയോഗിച്ചുള്ള ട്രസ്സ് റൂഫിംഗ് തന്നെയാണ്


How Digital Property Listings Improve Transparency for Kerala Buyers

How AI and Technology Are Changing Real Estate in Kerala