Location

Select Location

ഒരു വർഷം, 1000 ഫ്ലാറ്റ്, 5000 തൊഴിൽ — കോഴിക്കോടിന്‍റെ പുതിയ മുഖം കാപ്പ്ക്കോൺ ഗ്രൂപ്പ്!

•⁠ ⁠ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1000 ഫ്ലാ​റ്റു​ക​ളുടെ താക്കോൽ കൈമാറി. •⁠ ⁠25 വർഷത്തിനിടെ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലയിൽ നേട്ടത്തിന്‍റെ നെറുകയിൽ

ഒരു വർഷം, 1000 ഫ്ലാറ്റ്, 5000 തൊഴിൽ — കോഴിക്കോടിന്‍റെ പുതിയ മുഖം കാപ്പ്ക്കോൺ ഗ്രൂപ്പ്!
Admin
April 26, 2026
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരിത്രം കുറിച്ച് കാപ്പ്ക്കോൺ ഗ്രൂപ്പ് അവിസ്മരണീയമായ ഒരു ദിനത്തിന് വേദിയൊരുക്കി. പന്തീരാങ്കാവിലെ കാപ്പ്ക്കോൺ സിറ്റിയിൽ ഏപ്രിൽ 24, 25, 26 തീയതികളിലായി  നടന്ന ചടങ്ങിൽ ചെയർമാൻ സി. അൻവർ സാദത്ത് 1000 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി. കേരളത്തിന്‍റെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിൽ ഇത്രയും കുറഞ്ഞ സമയംകൊണ്ട് ആയിരം ഫ്ലാറ്റുകൾ കൈമാറുന്നത് ഇതാദ്യമായാണ്.

  •  കോഴിക്കോടിന്‍റെ ഐടി ഭൂപടം മാറ്റിവരച്ച്..
ഐടി മേഖലയിൽ 5000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കോഴിക്കോടിന്‍റെ വികസന മുഖമായി മാറുകയാണ് കാപ്പ്ക്കോൺ ഗ്രൂപ്പ്. കാപ്പ്ക്കോൺ ബിസിനസ് സെന്‍റർ നഗരത്തിന്‍റെ പുതിയ ഐടി ഹബ്ബായി മാറും.
 
  • ലാൻഡ് മാർക്കും ബേസ് ലൈനും ഒന്നിച്ച്...
ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലാ​ൻ​ഡ് മാ​ർ​ക്ക് ഡെ​വ​ല​പ്പേ​ഴ്സും ബേ​സ് ലൈ​ൻ പ്രൊ​ജ​ക്ടും കൈ​കോ​ർ​ത്ത് കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. റ​സി​ഡ​ൻ​ഷ്യ​ൽ, കൊ​മേ​ഷ്യ​ൽ, ക​ൺ​സ്ട്ര​ക്ഷ​ൻ പ​ദ്ധ​തി​ക​ളി​ലൂ​ടെ കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കാ​ലി​ക്ക​റ്റ് ലാ​ൻ​ഡ് മാ​ർ​ക്ക് ഡെ​വ​ല​പ്പേ​ഴ്സ് ഒ​രു​വ​ർ​ഷം മു​ൻ​പ് കാ​പ്പ്ക്കോ​ൺ ഗ്രൂ​പ്പി​നു കീ​ഴി​ലേ​ക്കു പ്ര​വ​ർ​ത്ത​നം മാ​റ്റി​യി​രു​ന്നു.

  • അടുത്ത ലക്ഷ്യം — 25 പദ്ധതികൾ, 2 വർഷത്തിനകം
ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം മേഖലകളിൽ 25 വ്യത്യസ്തമായ പദ്ധതികൾ രണ്ടു വർഷത്തിനകം നടപ്പിലാക്കുമെന്ന് ചെയർമാൻ അൻവർ സാദത്ത് പ്രഖ്യാപിച്ചു. കേരളത്തിലെമ്പാടും കാപ്പ്ക്കോണിന്‍റെ സാന്നിദ്ധ്യം അനുഭവപ്പെടുന്ന കാലം അധികം ദൂരെയല്ല. കാ​പ്പ്ക്കോ​ൺ സി​റ്റി​യി​ൽ ന​ട​ക്കുന്ന ച​ട​ങ്ങി​ൽ എക്സിക്യൂട്ടീവ് ഡ​യ​റ​ക്ട​ർ അ​ക്ബ​ർ സാ​ദി​ഖ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​രു​ൺ എ​സ് ബാ​ബു, ജി​ജോ​യ് ജി ​എ​സ്, കാ​പ്പ്ക്കോ​ൺ സിറ്റിയുടെ ജനറൽ മാനേജർ- ഓപ്പറേഷൻസ് സാജിർ നടുവത്തിനി തുടങ്ങിയവർ പങ്കെടുത്തു.

Why NRIs From the Gulf Are Pouring Money Into Kerala Property in 2026

മന്നത്തിനും ഗാലക്സിക്കും ഇടയിൽ 119 കോടിയുടെ പുതിയ സാമ്രാജ്യം; റിയൽ എസ്റ്റേറ്റ് വിപണിയെ ഞെട്ടിച്ച് രൺവീർ-ദീപിക നിക്ഷേപം