Location

Select Location

റീൽസിലെ വീടുകൾ എല്ലാം 'റിയൽ' ആണോ; ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകളുടെ വീഡിയോ കണ്ട് കരാർ ഉറപ്പിക്കരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ബജറ്റ് ഹോം വീഡിയോകൾ ആകർഷകമായാലും അവയുടെ യാഥാർത്ഥ്യം മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്. വീട് നിർമ്മാണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

റീൽസിലെ വീടുകൾ എല്ലാം 'റിയൽ' ആണോ; ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകളുടെ വീഡിയോ കണ്ട് കരാർ ഉറപ്പിക്കരുത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Admin
May 4, 2026

സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഒന്നാണ് 'ബജറ്റ് ഹോം' വീഡിയോകൾ. ആകെയുള്ള രണ്ട് സെന്റിൽ പത്തു ലക്ഷത്തിന് വീട് എന്ന വാഗ്ദാനം കേൾക്കുമ്പോൾ ഏത് സാധാരണക്കാരനും ഒന്ന് മോഹിച്ചു പോകും. എന്നാൽ മൊബൈൽ സ്ക്രീനിൽ കാണുന്ന ഈ സുന്ദരമായ വീടുകൾ പലപ്പോഴും യാഥാർത്ഥ്യവുമായി വലിയ ബന്ധമുണ്ടാകില്ല. സോഷ്യൽ മീഡിയയിലെ ഇത്തരം ആകർഷകമായ പരസ്യങ്ങൾക്ക് പിന്നാലെ പോകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

 തിരിച്ചറിയണം വാചകക്കസർത്തുകളിലെ യാഥാർത്ഥ്യം


പത്തു ലക്ഷത്തിന് വീട് എന്ന് വീഡിയോയിൽ കാണുമ്പോൾ അത് വീടിന്റെ പൂർണ്ണരൂപമാണെന്ന് കരുതരത്. മിക്കപ്പോഴും വീടിന്റെ സ്ട്രക്ചർ പണിക്ക് മാത്രം വരുന്ന തുകയായിരിക്കും ഇത്. അല്ലെങ്കിൽ വിഡിയോയിൽ കാണുന്നതിനേക്കാൾ വളരെ ചെറിയ വീടായിരിക്കും അത്. ബദൽ സാമഗ്രികൾ ഉപയോഗിച്ചോ അല്ലെങ്കിൽ പുതിയ ടെക്നോളജികൾ പരീക്ഷിച്ചോ ഉള്ള നിർമ്മാണമാണോ ഇതെന്നും കൃത്യമായി അന്വേഷിക്കണം. കൃത്യമായ പ്ലാനിംഗില്ലാതെ ഇത്തരം വാഗ്ദാനങ്ങളിൽ വീണാൽ പാതിവഴിയിൽ പണി മുടങ്ങുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടുതന്നെ ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി വേണം വീട് നിർമ്മാണത്തിലേക്ക് കടക്കാൻ.

പ്രൊഫഷണൽ സഹായം തേടാം

ഒരു വീട് പണിയാൻ തീരുമാനിക്കുമ്പോൾ ആദ്യം ചെയ്യേണ്ടത് പ്രവൃത്തിപരിചയമുള്ള ഒരു ആർക്കിടെക്ടിനയോ ഡിസൈനറെയോ കണ്ടെത്തുക എന്നതാണ്. അവർ നേരത്തെ ചെയ്ത വീടുകൾ സന്ദർശിക്കുകയും അവിടുത്തെ താമസക്കാരോട് നേരിട്ട് സംസാരിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ എണ്ണവും പ്രായവും സൗകര്യങ്ങളും പരിഗണിച്ചവേണം വീടിന്റെ വിസ്തീർണ്ണം  തീരുമാനിക്കാൻ. വിസ്തീർണ്ണം കുറയുന്നതിനനുസരിച്ച് സ്വാഭാവികമായും ബജറ്റും കുറയുമല്ലോ.

നിർമ്മാണ സാമഗ്രികളും ബദൽ രീതികളും

ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിക്കാൻ വിബോർഡ്, ഫെറോ സിമന്റ്, സ്റ്റീൽ ഫ്രെയിമുകൾ, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയ ബദൽ സാമഗ്രികൾ ഇന്ന് ലഭ്യമണ്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരവും വാറന്റിയും ഉറപ്പുവരുത്തണം. അതോടൊപ്പം ഓരോ പ്രദേശത്തെയും ലഭ്യത കൂടി പരിഗണിക്കേണ്ടതുണ്ട്. വടക്കൻ കേരളത്തിലെ ഒരു ബജറ്റിൽ തെക്കൻ കേരളത്തിൽ വീട് പണിയുക പ്രായോഗികമാകണമെന്നില്ല. സാധന സാമഗ്രികളുടെ നിലവിലെ മാർക്കറ്റ് വിലയെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്നത് തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും.


വീടുപണി എന്നത് വെറും കെട്ടിട നിർമ്മാണം മാത്രമല്ല, മറിച്ച് പറമ്പ് ഒരുക്കുന്നത് മുതൽ മതിൽ കെട്ടി ഗേറ്റ് സ്ഥാപിക്കുന്നത് വരെയുള്ള കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നു. അതിനാൽ കൃത്യമായ പ്ലാനിംഗും ബജറ്റും അത്യാവശ്യമാണ്. വീഡിയോകൾ കാണുമ്പോൾ അവ പൂർണ്ണമായി കാണാനും ഡിസ്ക്രിപ്ഷനിലെ വിവരങ്ങൾ ശ്രദ്ധിക്കാനും ശ്രമിക്കുക. വിപണിയിലെ നിർമ്മാണ സാമഗ്രികളുടെ നിലവിലെ വിലയെക്കുറിച്ച് സ്വയം പഠിക്കുന്നത് തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാൻ സഹായിക്കും. സോഷ്യൽ മീഡിയയെ ഒരു റഫറൻസിനായി മാത്രം ഉപയോഗിക്കുക, പണം മുടക്കുന്നതിന് മുൻപ് പ്രായോഗികമയ വശങ്ങൾ വിലയിരുത്തി മാത്രം മുന്നോട്ട് പോവുക.

Understanding the Fair Value of Land: A Complete Guide for Property Buyers

Mistakes to Avoid When Buying a Flat in Kerala