Location

Select Location

കൊച്ചു മുറിയിലെ വലിയ ലോകം; സ്ഥലപരിമിതി ഒരു വിഷയമല്ല സ്മാർട്ട് ബെഡ്റൂം ഒരുക്കാൻ ചില ഇന്റീരിയർ ഐഡിയകൾ

കിടപ്പുമുറി വീടിന്റെ ഏറ്റവും സ്വകാര്യവും ആശ്വാസകരവുമായ ഇടമാണ്. സ്മാർട്ട് ഫർണിച്ചർ, ആധുനിക സാങ്കേതികവിദ്യ, ഭിത്തി ഡിസൈൻ, സ്റ്റോറേജ് ആശയങ്ങൾ ഉപയോഗിച്ച് ചെറിയ മുറികളും മനോഹരമായ ബെഡ്‌റൂമാക്കി മാറ്റാം.

കൊച്ചു മുറിയിലെ വലിയ ലോകം; സ്ഥലപരിമിതി ഒരു വിഷയമല്ല  സ്മാർട്ട് ബെഡ്റൂം ഒരുക്കാൻ ചില ഇന്റീരിയർ ഐഡിയകൾ
Admin
March 9, 2026

നമ്മുടെ വീടിനുള്ളിലെ ഏറ്റവും സ്വകാര്യമായ ഇടമാണ് കിടപ്പുമുറി. വെറുമൊരു റൂം എന്നതിലുപരി മനസ്സിനും ശരീരത്തിനും പൂർണ്ണ വിശ്രമം നൽകുന്ന ഒരിടമായി ഇതിനെ മാറ്റിയെടുക്കുക എന്നതാണ് ആധുനിക ഇന്റീരിയർ ഡിസൈനിംഗിന്റെ ലക്ഷ്യം. ഇന്നത്തെ കാലത്ത് ഒരു പ്രോപ്പർട്ടിയുടെ റീസെയിൽ വാല്യൂ  നിശ്ചയിക്കുന്നതിൽ കിടപ്പുമുറിയിലെ സൗകര്യങ്ങൾക്ക് വലിയ പങ്കുണ്ട്. മികച്ച രീതിയിൽ നവീകരിച്ച ഒരു മാസ്റ്റർ ബെഡ്‌റൂം വീടിന്റെ വിപണി മൂല്യം 15% മുതൽ 20% വരെ വർദ്ധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ സ്ഥലപരിമിതിയുള്ള മുറികളാണെങ്കിൽ പോലും സ്മാർട്ട് ആയ ചില മാറ്റങ്ങളിലൂടെ അവയെ മനോഹരവും ആകർഷകവുമാക്കാൻ എപ്പോഴും ശ്രെദ്ധിക്കണം. ബെഡ്‌റൂം നവീകരിക്കാൻ ഒരുങ്ങുന്നവർക്കായി ഇതാ ചില പുത്തൻ ട്രെൻഡുകൾ.


സ്ഥലപരിമിതിയെ മറികടക്കാം 


മുറി ചെറുതാണെന്നോർത്ത് ഇനി വിഷമിക്കേണ്ട. മൾട്ടി-പർപ്പസ് ഫർണിച്ചറുകളാണ് ഇന്നത്തെ താരം. അടിഭാഗത്ത് സ്റ്റോറേജ് സൗകര്യമുള്ള ബെഡ്ഡുകൾ തിരഞ്ഞെടുക്കുന്നത് വഴി ബെഡ്ഷീറ്റുകളും മറ്റും അടുക്കി വെക്കാൻ അധികമായി അലമാരകൾ വേണ്ടിവരില്ല. അതുപോലെ തന്നെ വാർഡ്രോബ് ഡിസൈൻ ചെയ്യുമ്പോൾ പുറംമോടിക്ക് മാത്രം മുൻഗണന നൽകാതെ വസ്ത്രങ്ങൾ ഹാങ്ങ് ചെയ്യാനും ഇസ്തിരിയിട്ടവ വെക്കാനുമുള്ള കൃത്യമായ ലേഔട്ട് മുൻകൂട്ടി തയ്യാറാക്കണം.


ഫ്ലോറിംഗിലെ പുതുമകൾ


പഴയ തറ ഇളക്കി മാറ്റാതെ തന്നെ അതിനു മുകളിൽ ടൈലുകളോ എൻജിനീയേർഡ് വുഡോ ഒട്ടിക്കാനുള്ള സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. തടി കൊണ്ടുള്ള ഫ്ലോറിംഗ് മുറിക്ക് ഒരു പ്രീമിയം ലുക്ക് നൽകും. വ്യത്യസ്തമായ ഡിസൈനുകൾ ഇഷ്ടപ്പെടുന്നവർക്ക് മൊറോക്കൻ ടൈലുകൾ പരീക്ഷിക്കാവുന്നതാണ്.

 

സാങ്കേതികവിദ്യയുടെ ഉപയോഗം


നമ്മുടെ ജീവിതശൈലി മാറുമ്പോൾ മുറികളും മാറണം. അതുകൊണ്ടുതന്നെ മൊബൈൽ, ടാബ് തുടങ്ങിയ ഉപകരണങ്ങൾക്കായി ബെഡിന് അരികിൽ തന്നെ ഒന്നിലധികം ചാർജിംഗ് പോയിന്റുകൾ നൽകുക.

വാർഡ്രോബുകൾക്കുള്ളിലും രാത്രിയിൽ നടക്കുമ്പോൾ തെളിയുന്ന രീതിയിലുള്ള ഫൂട്ട് ലാംപുകളും സെൻസർ അധിഷ്ഠിതമാക്കുന്നത് സൗകര്യപ്രദമാണ്. റിമോട്ട് വഴിയോ മൊബൈൽ വഴിയോ നിയന്ത്രിക്കാവുന്ന കർട്ടനുകളും ഫാനുകളും മുറിക്ക് ഒരു മോഡേൺ ടച്ച് നൽകും. 


ഭിത്തികൾക്ക് ജീവൻ നൽകാം


വെറും പെയിന്റ് മാത്രം അടിക്കുന്നതിന് പകരം വോൾ പാനലിംഗ്, ടെക്സ്ചറുകൾ, ലമിനേറ്റുകൾ എന്നിവ പരീക്ഷിക്കാം. ഹെഡ്ബോർഡിന് പിന്നിലെ ഭിത്തിയിൽ വോൾപേപ്പറോ ഇൻഡോർ പ്ലാന്റുകളോ നൽകുന്നത് മുറിയുടെ ഭംഗി വർദ്ധിപ്പിക്കും. മുറിക്ക് ആന്റിക് ലുക്ക് നൽകാൻ മെറ്റൽ ആക്സസറികളും ഹാങ്ങിംഗ് ലാമ്പുകളും ഉപയോഗിക്കാം.


കംഫർട്ട് ഈസ് കിംഗ് 


നവീകരണ വേളയിൽ നിങ്ങളുടെ സൗകര്യങ്ങൾക്കും മുൻഗണന നൽകുക. മുറിയിൽ ഇടമുണ്ടെങ്കിൽ ഒരു റിക്ലൈനർ സീറ്റോ ചെറിയൊരു റീഡിംഗ് കോർണറോ ഒരുക്കുന്നത് നന്നായിരിക്കും. തണുപ്പുള്ള സ്ഥലങ്ങളാണെങ്കിൽ ഹീറ്റഡ് ബ്ലാങ്കറ്റുകളും മറ്റും ഉപയോഗിച്ച് കൂടുതൽ സുഖകരമായ ഉറക്കം ഉറപ്പാക്കാം.


ഒരു വീടിന്റെ മൂല്യം നിർണ്ണയിക്കുന്നതിൽ കിടപ്പുമുറിയുടെ രൂപകൽപ്പനയ്ക്ക് വലിയ പങ്കുണ്ട്. കേവലം ആഡംബരത്തിനപ്പുറം, ആധുനിക സാങ്കേതികവിദ്യയും ക്രിയാത്മകമായ സ്റ്റോറേജ് സൗകര്യങ്ങളും ഒത്തുചേരുമ്പോൾ നിങ്ങളുടെ കിടപ്പുമുറി ഒരു സ്വർഗ്ഗമായി മാറും. റിയൽ എസ്റ്റേറ്റ് വിപണിയിൽ മികച്ച റീസെയിൽ വാല്യൂ ലഭിക്കാനും ഇത്തരം നവീകരണങ്ങൾ സഹായിക്കും.


GST Reforms in Real Estate: Impact on Buyers & Investors in Kerala

Capsule Houses in Kerala: Affordable Portable Homes for Modern Living